Thursday, 21 January 2021

Don't Kill Divinesoft


 easyGAME 2021 launching freezed by Divinesoft Management.

Prize money cancelled.

Rs. 70,000 + Rs. 50,000 + Rs. 30,000 = Rs. 1,50,000 /-

Gold Coin exists.

Reason of cancellation was  due to complaints raised on Divinesoft Service.

എന്ത് പ്രശ്നംവന്നാലും ഗെയിം സ്റ്റാർട്ട് ചെയ്യും എന്ന് ഞാൻ നിങ്ങൾക്ക് വാക്ക് തന്നായിരുന്നു . ഈ ഗേമിൻടെ ഉദ്ദേശ്യം സോഫ്റ്റ്‌വെയർ നല്ല രീതിയിൽ കൊണ്ട് പോകുവാനും, ഡിവൈൻസോഫ്റ്റ് ആയി നല്ല ബന്ധം നിലനിർത്താനും വേണ്ടിയാണ്. പക്ഷെ ആദ്യ ഗെയിം കഴിഞ്ഞപ്പോൾ തന്നെ,  സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് എൻഡേ ശ്രദ്ധയിൽ വന്നു .

എം.ഡി ക്ക് പല പദ്ധതികൾ ബോര്ഡിണ്ടയ് മുമ്പിൽ അവതരിപ്പിക്കാം. ബോർഡ് പാസ്സാക്കിയാൽ മാത്രമെ അത് നടത്താൻ ഉള്ള അധികാരം എനിക്ക് ഉള്ളു. ബോർഡ് എം.ഡി ക്ക് ഒരു ബിസിനസ്സ് ടാർജെറ്റ് തരും. അത് ഫുൾഫിൽ ചെയ്താൽ മാത്രമെ, എൻടെ ഇഷ്ടങ്ങൾ സാധിപ്പിക്കാൻ പറ്റൂ .

നിങ്ങളിൽ ചിലർ എൻടെ ബിസിനസ്സ് ടാർജെറ്റ് കവർ ചെയ്യാൻ തടസ്സം ചെയ്യുന്നതായി ഞാൻ മനസിലാക്കി . ഒരു കമ്പനി വളരണമെങ്കിൽ , നല്ല റിവ്യൂസ്/പോസിറ്റീവ് ഫീഡ് ബാക്ക്  മാർക്കറ്റിൽ സംബാധിക്കണം .

ഞാൻ സ്റ്റാഫ് മീറ്റിങ് നടത്തുമ്പോൾ പറയാറുള്ളത് , ഒരുപാട് ഉയരങ്ങളിൽ എത്താൻ, ഒരുപാട് പടികൾ വേണം. ഓരോ പടികളും ഓരോ കസ്റ്റമർ ആയി കാണണം. ഉയരങ്ങളിൽ കയറാൻ എല്ലാ പടികളും അത്യാവശ്യമാണ് . ഒരൊ പടികളും ഒരേ അളവിൽ അല്ലെങ്കിൽ, ആ പടിയിൽ തട്ടി വീഴും . അത് കൊണ്ട് എല്ലാ കസ്റ്റമേറെയും ഒരു പോലെ കാണണം. കസ്റ്റമേറെ കളയാൻ നിമിഷങ്ങൾ മതി . നേടാൻ വർഷങ്ങൾ വേണം .

നിങ്ങളിൽ പലരോടും ഈ കമ്പനിയുടെ എം.ഡി ആരെന്ന് ചോദിച്ചാൽ ഉത്തരംമുട്ടും. ഡിവൈൻസോഫ്റ്റ് എം.ഡി എ.സി റൂമിൽ ഇരുന്നു കമാൻഡ് ചെയുന്ന എം.ഡി അല്ല. ഫീൽഡിൽ ഇറങ്ങി മറ്റുള്ള സ്റ്റാഫ് വർക്ക് ചെയുന്നത് പോലെ കഷ്ടപ്പെടുന്ന ഒരു എം.ഡി. ആണ്. ഇപ്പോഴും എം.ഡി യെക്കാൾ വിവരം സ്റ്റാഫിനാണ് എന്ന് വിശ്വസിക്കുന്ന ക്ലൈൻസുണ്ട് . എന്നിക്ക് അതിൽ പരാതി ഒന്നുമില്ല . ടെക്നോളജി സൈഡ് അറിയണമെങ്കിൽ എന്നെ തന്നെ ബന്ധപ്പെടണം . plane ഉണ്ടാക്കിയ വ്യക്‌തിയ്ക്കാൾ, കേമൻ പൈലറ്റ് ആണ് എന്ന് വിചാരിച്, കംപ്ലയിന്റ് പരിഹരിക്കാൻ പൈലറ്റ് ഇൻടെ പിന്നാലെ പോയാൽ എങ്ങനെ ഇരിക്കും. അത് കൊണ്ട് തലയും വാലും തിരിച്ചറിയുന്നത് നല്ലതായിരിക്കും.   എം.ഡി യെ  അന്വേഷിച്ചു ആരെങ്കിലും വന്നാൽ നിങ്ങൾ സ്റ്റാഫിൻടെ നമ്പർ കൊടുക്കും . സ്റ്റാഫ് മറന്നുപോയാൽ ആ കമ്യൂണിക്കേഷൻ നഷ്ടമാകും .

കഴിഞ്ഞ ദിവസം ഒരു ബാങ്കിൻടെ  ബോർഡ് മീറ്റിംഗിൽ വെച്ച്, എം.ഡി യെ/എന്നെ  ബാങ്കിൻടെ പ്രസിഡന്റ് വിളിച്ചു . നിങ്ങളുടെ സർവീസ് കിട്ടുന്നില്ല എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ഒരു സെർവിസും പെൻഡിങ് ഇല്ലലോ സാർ. നിങ്ങളുടെ സ്റ്റാഫ് ചൂടാകുന്നു എന്ന് ഒരു പരാതി ലഭിച്ചു. ഞാൻ പറഞ്ഞു , എൻടെ മേശ പുറത്തു വരാത്ത ഒരു പരാതി ബോർഡിൽ വന്നാൽ, അതിന് പ്രസക്തില്ലലോ സാർ. സെക്രട്ടറി ഇവിടെ ഉണ്ട് നിങ്ങൾ സംസാരിക്കൂ. ഞാൻ സെക്രെട്ടറി ആയി സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിച്ചു.

പ്രിയ സെക്രെട്ടറിമാർ അറിയുന്നതിന്,

ഡിവൈൻസോഫ്റ്റ് സ്റ്റാഫായിട്ടല്ല, നിങ്ങൾ അഗ്രീമെൻറ് വെച്ചിരിക്കുന്നത്. നിങ്ങൾക്ക് നല്ല സേവനം ലഭിക്കുവാൻ വേണ്ടിയാണ് ഡിവൈൻസോഫ്റ്റ്, സ്റ്റാഫിന് നിയമിച്ചിരിക്കുന്നത്. സ്റ്റാഫിൻടെ ഭാഗത്തിന്ന് എന്തിങ്കിലും പരാതിയുണ്ടെങ്കിൽ അത് ആദ്യമറിയിക്കേണ്ടത് എം.ഡി. യെ ആണ്. എം.ഡി. ക്ക് പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ, നിങ്ങള്ക്ക് ബോർഡിന് സമീപിക്കാം .

1 ) എഗ്രിമെന്റിൽ വ്യക്തമായി രേഖപെടുത്തിട്ടുണ്ട് , പ്രശ്നങ്ങൾ വരുമ്പോൾ അവിടെയും ഇവിടെയും പറഞ്ഞു നടക്കാതെ , ചർച്ച ചെയ്ത് പരിഹരിക്കണം . ഇരു കൂട്ടരുടെയും ബിസിനെസ്സ്ന്  ബാധിക്കുന്ന ഒരു തെറ്റായ പ്രചാരണവും, ഇരു കൂട്ടർ നടത്താൻ പാടില്ല .

2 ) സർവീസ് എടുക്കുമ്പോൾ ഇന്നലെ വന്ന ട്രെയിനിയെ കൊണ്ട് വിളിപ്പിക്കരുത് . വിളിപ്പിക്കുന്നതിന് മുൻപ്, അറ്റ്ലീസ്റ്റ് anydesk ID എടുക്കേണ്ടത് എങ്ങനെയാണ് എന്ന് ആദ്യം അവരെ പഠിപ്പിക്കണം. ഞങ്ങൾ ഏറ്റവും കൂടതൽ സമയം കളയുന്നത് അവിടെയാണ്. എട്ടും പൊട്ടും അറിയാത്തവരെ ഫോണിൽ കൂടി ട്രെയിനിങ് കൊടുക്കുന്നതിന് മുൻപായി, ഒരു ചെറിയ ട്രെയിനിംഗ് നിങ്ങൾ  കൊടുക്കുന്നത് ഓൺലൈൻ ട്രെയിനിങ് സുകുമമാക്കാൻ ഉപകരിക്കും. നിങ്ങൾക്ക് അറിയുന്ന ഒരു കാര്യം നിങ്ങൾ ഇരിക്കെ, ഞങ്ങളെ വിളിച്ചു ബിസ്സിയാക്കിയാൽ, അത് സെർവിസിനെ ബാധിക്കും .

3 ) ഓരോ സർവീസ് കാൾ ഞങ്ങൾ റെക്കോർഡ് ചെയുന്നുണ്ട്. മൂന്ന് ദിവസം വരേ ഞങ്ങൾ സൂക്ഷിക്കും . പരാതിയുണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ എം.ഡി. യെ അറിയിക്കണം. പറ്റുമെങ്കിൽ കാൾ റെക്കോർഡ് ചെയ്ത് എന്നെ അറിയിക്കുക . സ്റ്റാഫ് മോശമായി പെരുമാറി എന്ന് എം.ഡി ക്ക്  ബോധ്യമായാൽ ഒരു ഗോൾഡ് കോയിൻ /  Rs 5000, എം.ഡി. നിങ്ങളുടെ പേർസണൽ അക്കൗണ്ടിൽ ഫണ്ട് ട്രാൻസ്ഫെർ ചെയ്യും .

സർവീസ് സുകുമമാക്കാൻ ,

1 ) കോവിഡിന് ശേഷം , ഡിവൈൻ സോഫ്റ്റ് സ്റ്റാഫിന്ടെ പഴ്സണൽ നമ്പർ സർവീസ് സൈഡിൽ നിന്ന് പൂർണമായി ഒഴിവാക്കും . 

2 ) സർവീസ് കാൾ റെക്കോർഡിങ് ഒരു വർഷം വരെ സൂക്ഷിക്കും .

3 ) സ്റ്റാഫുകൾക്ക് എല്ലാ ഫിനാൻഷ്യൽ ഇയർ ക്ലൈന്റ് വീതിച്ചു കൊടുക്കും . ഈ വർഷം സർവീസ് ചെയ്ത സ്റ്റാഫ് ആയിരിക്കില്ല അടുത്ത വർഷം .

4 ) ഫോൺ എടുക്കുന്നില്ല എന്ന പരാതി ഒഴിവാക്കാൻ, കാൾ ലിസ്റ്റ് എല്ലാ മാസവും ചെക്ക് ചെയ്യും  .

5 ) whatsapp ചാറ്റിങ് പ്ലസ് sms സർവീസ് ബുക്കിങ് ഉടനെ ആരംഭിക്കും 

ഞങ്ങൾ വളർന്നപ്പോൾ അഹങ്കാരികളായി എന്ന് ചിലർ വിചാരിക്കുന്നത് പൂർണമായി തെറ്റാണു. വളർന്നപ്പോൾ ഞങ്ങൾ പ്രായമായി പോയി. ഇതാണ് സത്യം. സൂസി മാഡം വർക്ക്‌ പിടിക്കാൻ വന്നപ്പോൾ വളരെ സ്നേഹമായിരുന്നു , ഇപ്പോൾ ചൂടാകുന്നു എന്ന് ചിലർ പറയുന്നു. ചൂടാകുന്നതല്ല ബാലൻസ് പോയിട്ട് ചെവിക്കു ഓപ്പറേഷൻ ചെയ്ത് കേൾവി കുറവ് വന്നിട്ടുണ്ട് . കേൾവി കുറവ് വരുമ്പോൾ അറിയാതെ ഒച്ചത്തിൽ സംസാരിക്കുന്നതാണ് . കൂടാതെ ഈ കോവിഡ് സമയത്തു മറ്റുള്ളവർ ചെയ്‌ത്‌ കൊണ്ടിരുന്ന എല്ലാ ജോലികൾ ഒറ്റയ്ക്കു ചെയുമ്പോൾ അതിൻടെ സ്‌ട്രെയിൻ വേറെ . 

നല്ല സേവനം തരാൻ ഞാൻ കടപ്പെട്ടവനാണ് . നിങ്ങളെ ഏതെങ്കിലും വിധത്തിൽ ഞങ്ങൾ ബുദ്ധിമുട്ടിച്ചിട്ടുണ്ടെകിൽ, എം.ഡി. ഡിവൈൻ സോഫ്റ്റിൻടെ പേരിൽ മാപ്പ് ചോദിക്കുന്നു . 


എന്ന് 

എം.ഡി 







No comments:

Post a Comment