1 ) എന്താണ് ക്‌ളൗഡ് ടെക്നോളജി ?
ഇതിൽ പ്രത്യകിച്ചു എടുത്ത് പറയേണ്ട ടെക്നോളജി ഒന്നും ഞാൻ കാണുന്നില്ല. നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ, ലോക്കൽ സെർവറിൽ നിന്ന് മാറ്റി, ഒരു വാടക സെർവറിൽ ഇൻസ്റ്റാൾ ചെയുന്നു എന്ന് മാത്രമേയുള്ള. ക്‌ളൗഡ് ടെക്നോളജി, സോഫ്റ്റ്‌വെയർ ക്ലൈയന്റിനെക്കാൾ ഉപകാരം സോഫ്റ്റ്‌വെയർ വേണ്ടെർക്കാണ്. സോഫ്റ്റ്‌വെയർ വെണ്ടർക്ക്, എല്ലാ ബ്രാഞ്ച് സെർവറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് പകരം, ഒരേ ഒരു ക്‌ളൗഡ് സെർവറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ/ മൈൻറ്റൈൻ ചെയ്താൽ മതി. ക്‌ളൗഡ് സെർവറിൽ ഉള്ള അപ്ലിക്കേഷൻ, മറ്റു ബ്രാഞ്ച് കമ്പ്യൂട്ടറിൽ ലഭ്യമാക്കാൻ ഉള്ള തേർഡ് പാർട്ടി സോഫ്റ്റ്‌വെയർ ബാങ്കിൻെറ ചെലവിൽ ലഭ്യമാണ്. മാസ വാടകയ്ക്ക് വിവിധ കോൺഫിഗുറേഷനിലുള്ള ക്‌ളൗഡ് സെർവർ ലഭ്യമാണ്. ലോക്കൽ സെർവറിൽ റൺ ചെയുന്ന അപ്ലിക്കേഷൻ സ്പീഡ്ഡ് ക്‌ളൗഡിൽ ലഭിക്കുകയില്ല .
ഒരു ചെറിയ പഞ്ചായത്തിന് ഉളിൽ പ്രവർത്തന അനുമതി തന്നിട്ട്, ആഗോള പ്രവർത്തന അനുമതി കിട്ടിയ ബാങ്കിനെ പോലെ, നാളെ ക്‌ളൗഡിൽ കയറിയാൽ നിങ്ങൾ ആ അണ്ണാൻ വാ പൊളിച്ച പോലെയാകും. നാടൻ ഭാഷയിൽ പറഞ്ഞാൽ, ആന വാ പൊളിക്കുന്നത് കണ്ടു, അണ്ണാൻ വാ പൊളിച്ചാൽ എങ്ങനെ ഇരിക്കും. പല സൊസൈറ്റികളും, ക്‌ളൗഡിലേക് മാറീട്ടുണ്ട്. അതിൻടെ ഗുണവും ദോഷവും നമ്മക്ക് പരിശോധിക്കാം .
അതിന് മുൻപ് ക്‌ളൗഡ് എന്താണ് എന്ന് ഞാൻ വിവരിക്കാം. കാർ ഉള്ള എല്ലാ വീടുകളിലും കാർ ഷെഡ് ഉണ്ട്. നാളെ സർക്കാർ ഒരു ഉത്തരവ് ഇറക്കി തിരുവനന്തപുരത്തു ഒരു ഗ്രൗണ്ട് മേടിച്, എല്ലാ കാർ ഉടമകലോടും നിങ്ങളുടെ കാർ, പോർച്ചിൽ ഇടുന്നതിനു പകരം, ഈ ഗ്രൗണ്ടിൽ പാർക്ക് ചെയ്യു. അതിന് നിങ്ങൾ എല്ലാ മാസവും, ഒരു വാടക വിദേശ കമ്പനിക്ക് കൊടുക്കുക . ഇങ്ങനെ ഒരു നിയമം വന്നാൽ, നിങ്ങൾക്ക് വരുന്ന ബുദ്ധിമുട്ടുകൾ, ഈ ക്‌ളൗഡ് സിസ്റ്റത്തിലും നിങ്ങൾ അനുഭവിക്കേണ്ടിവരും. ആവശ്യത്തിന് സൗകര്യം ഉണ്ടായിട്ട് , അത് ഉപയോഗിക്കാതെ, വാടകയ്ക്ക് സെർവർ എടുത്താൽ , ആ ദുർച്ചെലവ് ബാങ്കിൻടെ ലാഭത്തിന് ബാധിക്കും.
വീട്ടിൽ പാർക്ക് ചെയ്‌ത കാറിൻടെ സുരക്ഷിതം, ഗ്രൗണ്ടിൽ ലഭിക്കുകയില്ല. കാറിൻടെ എൻജിൻ മാറ്റി, മറ്റൊരു ഉടമക്ക് കാർ മെക്കാനിക് എക്സ്ചേഞ്ച് ചെയ്താൽ, സാധാരണകാർക്ക് തിരിച്ചറിയാത്തത് പോലെ , ക്‌ളൗഡിൽ കിടക്കുന്ന ടാറ്റയ്ക്ക്, യാതൊരു സുരക്ഷിതവും ഉറപ്പാക്കാൻ സാധിക്കുകയില്ല . ഗ്രൗണ്ടിൽ കിടക്കുന്ന കാർ, ഉടമ അറിയാതെ റെൻറ്റ് എ കാർ ന് ഉപയോഗിച്ചാൽ, വളരെ പെട്ടെന്ന് കണ്ടു പിടിക്കാൻ സാധിക്കാത്തത് പോലെ, നിങ്ങളുടെ ഡാറ്റ മറ്റൊരു കമ്പനിക്ക് കൈമാറിയാൽ, ഒരു ടെക്നോളജി ഉപയോഗിച്ചു കോടതിയുടെ മുൻപിൽ ഉടമയ്ക്ക് തെളിയിക്കുവാൻ സാധിക്കുകയില്ല .
സ്പ്രിങ്ക്ലർ വിവാദം നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. നിസ്സാരം ഒരു വ്യക്തിയുടെ പേർസണൽ ഡീറ്റെയിൽസ് ക്‌ളൗഡിൽ സൂക്ഷിച്ചാൽ, ആ ടാറ്റായുടെ സുരക്ഷിതം എങ്ങനെ വില ഇരുത്താൻ പറ്റും. അങ്ങണെങ്കിൽ, ഒരു വ്യക്തിയുടെ പേർസണൽ ഡീറ്റെയിൽസ് പ്ലസ് ആ വ്യക്തിയുടെ സാമ്പത്തിക വിവരം പബ്ലിക് ഡൊമൈനിൽ ഇട്ടാൽ, ആ റിസ്ക് എത്ര വലുതായിരിക്കും .
ക്‌ളൗഡ് സെർവർ കമ്പനികൾ, 99 % സെക്യൂരിറ്റി വാഗ്ദാനം ചെയുന്നുണ്ട്. അത് അവരുടെ നിലനില്പിൻടെ പ്രശ്നമാണ്. അവർ തരുന്ന സെക്യൂരിറ്റി, എത്ര പൗർഫുൾ ആണെന്ന് ഞാൻ വിവരിക്കാം . ലോക്കറിൽ വെച്ചിരിക്കുന്ന സ്വർണം, തെങ്ങിൻഡേ മണ്ടയ്ക്ക് വെച്ചാൽ, നമ്മളെ പോലുള്ളവർക്ക് എടുക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷെ തെങ്ങുകേറ്റം അറിയുന്ന പരവന്മാർക്ക് (ഇവിടെ ഹാക്കർമാർക്ക്) അത് നിസ്സാരമാണ്. 24 മണികൂർ ടാറ്റ തുറന്ന് വെച്ചിരിക്കുന്ന സെർവറിൽ നിന്ന് ഡാറ്റ മോഷ്ടിക്കാൻ മിടുക്കന്മാരായ ചൈനീസ് ഹാക്കർമാർക്ക് കുറച് സമയമതി . കൂടാതെ ചില വൈറസ് ഉപയോഗിച്ച് ഡാറ്റാബേസ് മുഴുവനായി നശിപ്പിക്കുവാൻ നിമിഷങ്ങൾ മതി.
ഡ്രൈവർ ഇല്ലാത്ത കാർ പോലെയാണ് പല കമ്പനികളും അവരുടെ സെർവർ കൈകാര്യം ചെയുന്നത് . സോഫ്റ്റ്‌വെയർ പെർഫോമൻസിനെ ബാധിക്കുന്നത് കൊണ്ടാണ് പല കമ്പനികളും , അവരുടെ സെർവർ മെഷീനിൽ ആരും വർക്ക് ചെയ്യരുത് എന്ന് പറയുന്നത്. ഡിവൈൻ സോഫ്റ്റ് സെർവറിൽ ഞങ്ങൾ നിർബന്ധമായി സെക്രട്ടറി ഓർ മാനേജർക്ക് വർക്ക് ചെയ്യാൻ ഞങ്ങൾ അനുമതി കൊടുത്തിട്ടുണ്ട്. അത് ഒരിക്കലും സോഫ്റ്റ്‌വെയർ പെർഫോമൻസിനെ ബാധിക്കുകയില്ല. ആളില്ലാത്ത കമ്പ്യൂട്ടറിൽ ആണ് ഹാക്കർസ് കൂടുതൽ അറ്റാക്ക് ചെയുന്നത്. പുറമേ നിന്ന് ആരെങ്കിലും ഡിവൈൻസോഫ്റ്റ് സെർവറിൽ കയറിയാൽ, ആ കമ്പ്യൂട്ടറിൽ അലേർട്ട് മെസ്സേജ് വരികയും , അത് സെക്രെട്ടറി /മാനേജർരുടെ ശ്രദ്ധയിൽ പെടുകയും, ആ അറ്റാക്ക് സ്പോട്ടിൽ വെച്ഛ് നിർവീര്യമാക്കാൻ പറ്റും.
മോഹൻലാൽ പറഞ്ഞത് പോലെ, എനിക്ക് വലിയ ഗപ്പ് ഒന്നും കിട്ടിയിട്ടില്ലെങ്കിലും, ഈ രംഗത്ത് കുറച്ചു വിവരമുള്ളത്, കൊണ്ട് സത്യം തുറന്ന് പറയുന്നു .
ഞാൻ ഒരു ബാങ്കിൽ മാർക്കറ്റിങ്ങിന് പോയപ്പോൾ, ക്‌ളൗഡ് സോഫ്റ്റ്‌വെയർ ഇപ്പോഴത്തെ അവസ്ഥയിൽ ആ ബാങ്കിന് കൂടുതൽ നഷ്ടമുണ്ടാക്കുകയുള്ളു എന്ന് അഭിപ്രായപ്പെട്ടു. അവിടുത്തെ ജി.എം., എൻടെ സോഫ്റ്റ്‌വെയർഇൽ മീനും, പുഴുവും ഒക്കെ കണ്ടപ്പോൾ, വളരെ പുച്ഛം തോന്നി. അവിടത്തെ പ്രെസിഡെന്റ്റ്, എന്നെ കളിയാക്കി പറഞ്ഞു, ഈ യുഗത്തിൽ കാളവണ്ടി ഉപയോഗിച്ചു കൊണ്ടിരുന്നാൽ രക്ഷ പെടുകയില്ല. ബാങ്കിൻടെ പേരിൽ, ഫാർമേഴ്‌സ് എന്ന് പേരുള്ള പ്രെസിഡന്റ്റിനു, കാളയോട് പുച്ഛം. അവർ ക്‌ളൗടിൽ കേറി, മേഘത്തേരിൽ ദൂതുമായി......... എന്ന പാട്ടും പാടി മേഘത്തിൽ പാറി നടക്കുകയാണ്. ഡിവിഡൻഡ് ഈ വർഷം കൊടുക്കുമോ എന്ന് ദൈവത്തിന് അറിയാം. അവരുടെ ചുറ്റുമുള്ള കൊച്ചു കൊച്ചു സൊസൈറ്റികൾ ഡിവൈൻസോഫ്റ്റ് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത്. ഓഡിറ്റർമാർ വന്ന് പറഞ്ഞു, ആ ബ്രൌസർ ബേസ്ഡ് സോഫ്റ്റ്‌വെയർ ഓഡിറ്റ് ചെയ്തപ്പോൾ പ്രാന്ത് പിടിക്കാതിരുന്നത് അവരുടെ ഭാഗ്യം കൊണ്ടുമാത്രം. ഡിവൈൻ സോഫ്റ്റിൻടെ പ്രിൻറ്റ്ഔട്ട്, ഓഡിറ്റർക്ക് വലിയ ഇഷ്ടമാണ്. ഓഡിറ്റിംഗ് വളരെ പെട്ടെന്ന് തീർക്കാൻ അവർക്ക് സാധിക്കുകയും, അവരിൽ ചിലർ എന്നെ വിളിച്ചു അഭിനന്ദനമറിയിക്കാറുണ്ട്. ഞങ്ങളെ കളിയാക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്, അപ്പം തിന്ന പോരെ, കുഴി എണ്ണണോ .
വേൾഡ് ഇലെ ഫാസ്റ്റ്സ്റ്റ് ഡാറ്റാബേസ് എൻജിനാണ്, ഡിവൈൻസോഫ്റ്റ് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്‌വെയർ ക്‌ളൗഡിൽ ഇട്ടാൽ, ഈ സ്പീഡ് ലഭിക്കുകയില്ല. ഉദാഹരണത്തിന് ബെൻസ് കാർ 100 hour സ്പീഡിൽ എത്താൻ കമ്പനി അവകാശപെടുന്നത് 3 സെക്കൻഡ്. ഈ ബെൻസ് കാർ, ഒരു ലോറിയിൽ കയറ്റിയാൽ, മേൽ പറഞ്ഞ സ്പീഡ് പ്രതീക്ഷിക്കാമോ. എന്നാലും ചില തേർഡ് പാർട്ടി ടൂൾ ഉപയോഗിച്, ഈ സോഫ്റ്റ്‌വെയർഇൻടെ, ഇപ്പോഴത്തെ പെർഫോർമൻസ് ക്‌ളൗടിൽ തരാൻ ഞങ്ങൾക്ക് സാധിക്കും .
ഒരു വാശിയിൽ കുളത്തിൽ ചാടിയാൽ, പല വാശി കാണിച്ചാൽ തിരിച്ചു കയറുക അത്രേ എളുപ്പമല്ല. പുതിയ ടെക്നോളജി അപ്ലൈ ചെയ്യുന്നതിന് മുൻപ്, നിങ്ങളുടെ കസ്റ്റമർ ന് കുറിച്ച് പഠിക്കുക. 90 % കസ്റ്റമർ മെട്രോ സിറ്റിയിൽ താമസിക്കുകയാണെങ്കിൽ, നിങ്ങൾ ചെലവ് കൂടിയ ടെക്നോളജി ഉപയോഗിച്ചാൽ, അതിൻടെ ചിലവ് അവരുടെ കൈയിൽ നിന്ന് ഈടാക്കാം .
പൊറോട്ട തട്ട് കടയിൽ നിന്നും, ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ലഭ്യമാണ്. ഒരേ ഐറ്റത്തിന് കുറഞ്ഞ വിലയിലും, കൂടിയ വിലയിലും ലഭ്യമാണ്. രുചിയിൽ കുറച്ചു വ്യത്യാസമുണ്ടെങ്കിലും, രണ്ടിടത്തെ പൊറോട്ട കൊണ്ട് പാവപ്പെട്ടവനും പണക്കാർക്കും വിശപ്പ് മാറ്റാം.
ഡിവൈൻ സോഫ്റ്റ് ഒരു തട്ട് കട പോലെയാണ്. ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന എല്ലാ വിഭവങ്ങളും, അതിൻടെ ഗുണമേന്മ നിലനിർത്തികൊണ്ട്, ഫ്രീ ആയും വില കുറച്ചും ഇവിടെ ലഭ്യമാണ്. ഏതു അഡ്വാൻസ്ഡ് ടെക്നോളജി വന്നാലും, ലോകത്തിൻഡേ ഏതു കോണിൽ നിന്നും, പ്രത്യകിച് അമേരിക്കയിൽ നിന്നും എത്തിക്കാൻ ഞങ്ങൾക്ക് ടീമുണ്ട്. ഞങ്ങൾ ഒരു ബാങ്കിനെയും പുതിയ ടെക്നോളജി മേടിക്കാൻ നിർബന്ധിക്കാറില്ല. നല്ല ടെക്നോളോജി, അത് ബാങ്കിന് ഗുണം ഉണ്ട് എന്ന് ബോധ്യംവന്നാൽ മാത്രം, ഞങ്ങൾ നിങ്ങളെ സമിപികുകയുള്ളു.
ഞങ്ങൾ മാരുതിയുടെ വിലയിൽ, ബെൻസ് കാർ ആണ് നിങ്ങൾക്ക് തന്നത്. മറ്റുള്ളവർ ബെൻസിൻടെ വിലയിൽ മാരുതി കാർ ആണ് വാങ്ങിയത്. മൈന്റെനൻസ് കോസ്റ്റ ചിലപ്പോൾ മറ്റുള്ളവരേക്കാൾ കുറച്ചു കൂടുതലാണ് എന്ന് നിങ്ങളിൽ ചിലർക്ക് തോന്നിയേക്കാം. മാരുതി പാർട്സിന്റെയ് വിലയ്ക്ക്, ബെൻസീൻടെ പാർട്സ് കിട്ടുകയില്ല. ബെൻസീൻടെ എൻജിൻ നിങ്ങളുടെ അശ്രദ്ധയിൽ മാത്രമെ കേടാവുകയുള്ളു . നല്ലവണ്ണം മൈൻറ്റൈൻ ചെയ്‌താൽ ഒരു നഷ്ടവും നിങ്ങൾക്ക് ഉണ്ടാവുകയില്ല .
എന്ന് ,
എം.ഡി





